Categories
latest news

ഗ്യാൻ വാപി പള്ളി ഹിന്ദു സമൂഹത്തിന് കൈമാറണം, പള്ളി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണം – വിശ്വഹിന്ദു പരിഷത്ത് മുസ്ലീം സമൂഹത്തോട്

വാരണാസിയിൽ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് എഎസ്ഐ റിപ്പോർട്ട് വീണ്ടും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഗ്യാൻ വാപി പള്ളിയെ ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടു.

ഗ്യാൻ വാപി ഘടനയിൽ നിന്ന് എഎസ്ഐ ശേഖരിച്ച തെളിവുകൾ “മനോഹരമായ ക്ഷേത്രം” തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് സ്ഥിരീകരിക്കുന്നുവെന്ന് വിഎച്ച്പിയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

thepoliticaleditor

“ക്ഷേത്ര ഘടനയുടെ ഒരു ഭാഗം, പ്രത്യേകിച്ച് പടിഞ്ഞാറൻ മതിൽ, ഹിന്ദു ക്ഷേത്രത്തിൻ്റെ അവശേഷിക്കുന്ന ഭാഗമാണ്. മസ്ജിദിലും സഹൻ്റെ( മുറ്റം) നിർമ്മാണത്തിലും തൂണുകളും പൈലസ്റ്ററുകളും ഉൾപ്പെടെയുള്ള മുൻകാല ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ പുനരുപയോഗം നടത്തിയതായി റിപ്പോർട്ട് തെളിയിക്കുന്നു.”– പ്രസ്താവന തുടർന്നു. 1947 ഓഗസ്റ്റ് 15 ന് ഈ ആരാധനാലയത്തിൻ്റെ മതപരമായ സ്വഭാവം നിലനിന്നിരുന്നുവെന്നും ഇപ്പോഴുള്ളതുപോലെ ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു– അലോക് കുമാർ പറഞ്ഞു.

അതിനാൽ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം പള്ളി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അലോക് കുമാർ ആവശ്യപ്പെട്ടു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick