Categories
kerala

നവകേരള സദസ്സിനിടെ യുവാവ് സ്റ്റേജിൽ ഓടിക്കയറാൻ ശ്രമിച്ചു

നവകേരള സദസ്സിനിടെ സ്റ്റേജിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ച ഉടനെ റഫീഖ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ നോക്കുകയായിരുന്നു. പൊലീസ് ഇദ്ദേഹത്തെ തടഞ്ഞ് സ്ഥലത്ത് നിന്നും നീക്കി. പിന്നീട് കസ്റ്റഡിലെടുത്തു.

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേയ്ക്ക് കയറാൻ ശ്രമിച്ചതെന്നു പറയുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick