നവകേരള സദസ്സിന്റെ ശോഭ കെടുത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സെന്നു മുഖ്യമന്ത്രി പറഞ്ഞു . മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിലാണു പ്രതികരണം.
‘‘ഞങ്ങൾ തളിപ്പറമ്പിലേക്കു വരുമ്പോൾ ബസിനു മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്തു സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു.
പങ്കെടുക്കുന്നവർക്കാകെ അഭിപ്രായങ്ങളും നിവേദനങ്ങളും പരാതികൾ ഉണ്ടെങ്കിൽ അവയും സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനുള്ള അവസരമുണ്ട്. ജനങ്ങൾ നിവേദനങ്ങളും പരാതിയുമായി കൂടുതൽ കൂടുതൽ എത്തുന്നതിനർത്ഥം, അവർക്ക് ഈ സർക്കാരിൽ വിശ്വാസവും പ്രതീക്ഷയും വാനോളം ഉണ്ട് എന്നതാണ്.–മുഖ്യമന്ത്രി പ്രതികരിച്ചു.