Categories
latest news

മുസ്ലീം വിദ്വേഷം വമിക്കുന്ന ബിജെപി വീഡിയോ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ബിജെപി കർണാടക ഘടകം പോസ്റ്റ് ചെയ്ത ആനിമേറ്റഡ് വീഡിയോ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച സമൂഹ മാധ്യമ പ്ലാറ്റുഫോം ആയ എക്‌സിനോട് ആവശ്യപ്പെട്ടു.

മുസ്ലീം സംവരണ തർക്കത്തിനിടയിൽ കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപി ലക്ഷ്യമിട്ട് ഉണ്ടാക്കിയ പോസ്റ്റ് ആയിരുന്നു ഇത്. മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന ആരോപണം ചിത്രീകരിച്ചതായിരുന്നു വിവാദ വീഡിയോ.

thepoliticaleditor

സംവരണത്തെ പ്രതിനിധീകരിക്കുന്ന ഒരു കൊട്ടയിൽ പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവ “മുട്ടകൾ” ആയി ചിത്രീകരിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ രൂപമുള്ള ഒരു ആനിമേറ്റഡ് രൂപം മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു “മുട്ട” അതേ കൊട്ടയിൽ വെച്ചു പിടിപ്പിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചുകൊണ്ട്, അതിന്റെ മറവിൽ കർണാടകയിൽ കോൺഗ്രസ് നേതാക്കൾ മുസ്ലീം സമുദായത്തിന് കൂടുതൽ മുൻഗണന നൽകുന്നുവെന്നാണ് വീഡിയോ പറയാൻ ശ്രമിച്ചത്. ഇത് തീർത്തും വസ്തുതാ വിരുദ്ധമെന്ന് കർണാടക സർക്കാർ കണക്കു സഹിതം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick