ആന്ധ്രപ്രദേശിന് വിധിനിര്‍ണായകമായ തിരഞ്ഞെടുപ്പാണ് മെയ് 13-ന്. കാരണം സംസ്ഥാന നിയമസഭയിലേക്കുള്ള പോരാട്ടവും ഒപ്പം 25 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഒന്നിച്ചാണ്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പം ആന്ധ്രയിലെ രണ്ട് പാര്‍ടികളും അതി തീവ്രമായി പ്രചാരണം നടത്തിയ ഏക സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇവിടെ ശക്തമായ ത്രികോണ, ചതുഷ്‌കോണ മല്‍സരമാണ് ലോക്‌സഭയിലേക്ക് ല മണ്ഡലങ്ങളിലും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തെ ഈ മല്‍സരങ്ങള്‍ എങ്ങിനെ സ്വാധീനിക്കും എന്നത് തീര്‍ത്തും പ്രവചനാതീതമാണിപ്പോള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി, മറ്റ് നിരവധി പ്രമുഖ നേതാക്കൾ എന്നിവരുടെ തീക്ഷ്ണമായ പ്രസംഗങ്ങളാൽ തീവ്രമായ പ്രചാരണത്തിന് ശേഷം 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.
വൈഎസ്ആർസിപി അധ്യക്ഷൻ ജഗൻ (പുലിവെന്ദല), ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു (കുപ്പം), ജനസേന തലവനും നടനുമായ പവൻ കല്യാൺ (പിഠാപുരം), കോൺഗ്രസ് അധ്യക്ഷയും ജഗൻ്റെ സഹോദരിയുമായ വൈഎസ് ശർമിള (കടപ്പ), ബിജെപി സംസ്ഥാന അധ്യക്ഷ പുരന്ദേശ്വരി (രാജമഹേന്ദ്രവാരം) എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്എന്നത് സംസ്ഥാന തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.