പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ഉൾപ്പെടെ 93 ലോക്‌സഭാ മണ്ഡലങ്ങളിൽ കനത്ത ചൂടിനിടയിലും മൂന്നാം ഘട്ടത്തിൽ 61 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. അസമിലാണ് ഏറ്റവും കൂടുതൽ പോളിങ്.
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും മറ്റുള്ളവർ മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തതിനെ തുടർന്ന് ബിജെപി എതിരില്ലാതെ സൂറത്തിൽ വിജയിച്ചതിനാൽ 93 ലോക്‌സഭാ സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ 283 ലോക്‌സഭാ സീറ്റുകളുള്ള 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള വോട്ടെടുപ്പ് അവസാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ പ്രകാരം ഏകദേശം 61.5 ശതമാനം പോളിംഗ് നടന്നതായാണ് കണക്കു. മിക്ക പ്രദേശങ്ങളിലും മൂടിക്കെട്ടിയ ആകാശവും നേരിയ മഴയും ഉണ്ടായിരുന്നിട്ടും ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന അസമിലാണ് –75.3 ശതമാനം.