Categories
kerala

എം വി ഗോവിന്ദനെതിരെ അപകീർത്തി പരാമർശം:​ സ്വപ്ന സുരേഷിന് തിരിച്ചടി

സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​നെ​തി​രെ​ ​അ​പ​കീ​ർ​ത്തി​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ൽ​ സ്വപ്ന സുരേഷിന് തിരിച്ചടി. ​ത​ന്നെ പോലീസ് ​ ചോ​ദ്യം​ചെ​യ്യുന്നത് ​ കൊ​ച്ചി​യി​ൽ വെച്ച് വേണമെന്നും അതിനു ​ ​​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ​സ്വ​പ്ന​ ​സു​രേ​ഷ് ​ന​ല്കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​

കണ്ണൂർ തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി ആണ് പരാതിക്കാരൻ. ത​ളി​പ്പ​റ​മ്പി​ലെ​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​കാ​നാ​ണ് ​നോ​ട്ടീ​സ് ​ന​ല്കി​യി​രു​ന്ന​ത്.​ ​ ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​ത​നി​ക്ക് ​ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​രി​യു​ടെ​ ​വാ​ദം.​

thepoliticaleditor

ഹ​ർ​ജി​ക്കാ​രി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക​ണം, അല്ലാതെ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​പ്ര​തി​യു​ടെ​ ​പി​ന്നാ​ലെ​ ​പോ​വാ​നാ​വി​ല്ലെ​ന്നും​ ​ജ​സ്റ്റി​സ് ​പി.​വി.​ ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​

തളിപ്പറമ്പിൽ തനിക്കു ഭീഷണി ഉണ്ടെന്ന ​പ​രാ​തി​യു​ണ്ടെ​ങ്കി​ൽ​ ​അ​ക്കാ​ര്യം​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​അ​റി​യി​ക്ക​ണം.​ ​പൊ​ലീ​സ് ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ ചോ​ദ്യം​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ ​തീ​യ​തി​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​പു​തി​യ​ ​നോ​ട്ടീ​സ് ​ന​ൽ​കാം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick