Categories
kerala

മുസ്ലീങ്ങളെ മാത്രം ഒഴിച്ചു നിര്‍ത്തി പൗരത്വം നല്‍കുന്നത് ശരി – ഇ.ശ്രീധരന്‍ അതിന് പറയുന്ന ന്യായങ്ങള്‍

പൗരത്വനിയമ ഭേദഗതിയെ താന്‍ അനുകൂലിക്കുന്നുവെന്നും മുസ്ലീങ്ങളെ മാത്രം ഒഴിച്ചു നിര്‍ത്തി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് ശരിയാണെന്നും ഇ.ശ്രീധരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ന്യായങ്ങള്‍ ശ്രീധരന്‍ നിരത്തിയത്. മുസ്ലീങ്ങള്‍ മുസ്ലീം രാജ്യങ്ങളില്‍ ന്യൂനപക്ഷമല്ലെന്നും അവര്‍ക്ക് ഇവിടെ പൗരത്വം നല്‍കേണ്ട കാര്യമില്ലെന്നും അവര്‍ക്ക് ആ രാജ്യങ്ങളില്‍ സകല സൗകര്യങ്ങളും ഉണ്ടെന്നുമാണ് ശ്രീധരന്‍ പറയുന്നത്.

മുസ്ലീം ഇതര വിഭാഗങ്ങള്‍ അന്യരാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുന്നത് അവര്‍ അവിടെ ന്യൂനപക്ഷക്കാരായതിനാലാണ്. മുസ്ലീം രാജ്യങ്ങളിലുള്ളവരാണവര്‍.. അവര്‍ക്കവിടെ ജീവിക്കാന്‍ നിവൃത്തിയില്ല. അവര്‍ക്ക് പൗരത്വം കൊടുത്തില്ലെങ്കില്‍ ആര്‍ക്കാണ് കൊടുക്കുക-ശ്രീധരന്‍ ചോദിക്കുന്നു.

thepoliticaleditor

മുസ്ലീങ്ങള്‍ക്ക് ഇവിടെ പൗരത്വം നല്‍കേണ്ട കാര്യമെന്താണ്. അവര്‍ ബംഗ്ലാദേശിലും പാകിസ്ഥാനിലും ഇഷ്ടാനുസരണം താമസിക്കുന്നവരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും ഉണ്ടവിടെ. അവരെ ആരും അവിടെ നിന്നും ഓടിക്കുന്നില്ല.-ശ്രീധരന്‍ അഭിപ്രായപ്പെടുന്നു.

നേരത്തെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാഗമായിരുന്ന ഇടങ്ങള്‍ പിന്നീട് വ്യത്യസ്ത രാജ്യങ്ങളായി മാറിയപ്പോള്‍ മുസ്ലീങ്ങള്‍ തന്നെയെങ്കിലും നേരിടുന്ന വിവേചനവും അപമാനവും ഒപ്പം ജീവിക്കാനുള്ള സൗകര്യമില്ലായ്മയും പട്ടിണിയും കാരണമാണ് അവര്‍ ഇന്ത്യയിലേക്ക് ഉപജീവനവും പാര്‍പ്പിടവും തേടി ഓടി വരുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നിടത്താണ് മുസ്ലീങ്ങളെ അഭയാര്‍ഥികളായി സ്വീകരിക്കേണ്ടതില്ലെന്ന സംഘപരിവാര്‍കേന്ദ്രീകൃത അഭിപ്രായം ഇ.ശ്രീധരന്‍ പറയുന്നത്.

ആര്‍.എസ്.എസിനോട് ചെറുപ്പത്തിലേ താല്‍പര്യമെന്ന് താന്‍ സ്ഥാനാര്‍ഥിയായി പാലക്കാട് മല്‍സരിച്ചപ്പോള്‍ പ്രഖ്യാപിച്ച ശ്രീധരന്‍ പൗരത്വ പ്രശ്‌നത്തില്‍ സംഘപരിവാറിന്റെ നിലപാടും ന്യായങ്ങളും പിന്തുടരുന്നത് മലയാളികളെ അതിശയിപ്പിക്കില്ല.

ഇനി മല്‍സരിക്കാനില്ലെന്നും വയസ്സ് 94 ആയെന്നും ഇനി ജയിച്ചാലും ഒന്നും ജനത്തിനായി ചെയ്യാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick