പത്തനംതിട്ടയില്‍ തന്റെ മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞ എ.കെ.ആന്റണിയോട് സഹതാപം തോന്നുന്നുവെന്നും രാജ്യവിരുദ്ധനായ ആള്‍ക്ക് പിന്തുണ നല്‍കുന്നതിനോട് സഹതാപമല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അനില്‍ ആന്റണി പത്തനംതിട്ടയില്‍ പ്രതികരിച്ചു.
രാജ്യവിരുദ്ധരായവര്‍ക്ക് പിന്തുണ നല്‍കുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്നും താന്‍ ഉറപ്പായും ജയിക്കുമെന്നും വീണ്ടും നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും അനില്‍ അവകാശപ്പെട്ടു.
” 2014-ലും 2019-ലും രാജ്യത്തെ ജനം കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി. അവസാനഘട്ടത്തില്‍ പ്രതിപക്ഷസ്ഥാനം പോലും അര്‍ഹതയില്ലാത്ത തരത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കി. ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യ വിരുദ്ധമായ പാർട്ടിയാണ് കോൺഗ്രസ്.
ഇന്ത്യയില്‍ കോണ്‍ഗ്രസിന് പ്രസക്തിയില്ലെന്ന് നരേന്ദ്രമോദി ഭരണം തെളിയിച്ചു. ആന്റോ ആന്റണി ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തി. ദേശവിരുദ്ധരായ സംഘടനകളുടെ വോട്ട് കിട്ടാനായി ശ്രമിക്കുന്നു. ഇതിന് സഹായം ചെയ്യുന്ന മുതിര്‍ന്ന നേതാവിനോട് സഹതാപം തോന്നുന്നു. പഴയ പ്രതിരോധ മന്ത്രിയാണ് ഇങ്ങനെ സംസാരിക്കുന്നത്.
കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കള്‍ മാത്രമാണ്. ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ് അവര്‍.” — അനില്‍ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.