അവശ്യസാധനങ്ങളുടെ വില കുറയ്ക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ഒരു പുതുമയല്ല, എന്നാല്‍ ആന്ധ്രയില്‍ തെലുഗുദേശം പാര്‍ടി നല്‍കിയിരിക്കുന്ന വാഗ്ദാനവും ഈ വകുപ്പില്‍ പെടുത്താവുന്നതാണെന്ന കാര്യത്തില്‍ ആ പാര്‍ടിക്ക് സംശയമില്ല. പക്ഷേ പാര്‍ടി ഉദ്ദേശിക്കുന്ന അവശ്യസാധനത്തിന്റെ പേരാണ് പുതുമയുള്ളത്- അത് മറ്റൊന്നുമല്ല, മദ്യം ആണ്. കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുളള മദ്യം നല്‍കുമെന്നാണ് ടി.ഡി.പി.യുടെ വാഗാദാനങ്ങളില്‍ ഒന്ന്. പറയുന്നത് ആരെന്നും നോക്കണം. താന്‍ ്അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് വാഗ്ദാനം ചെയത് 2019-ല്‍ വോട്ടു ചോദിച്ച എന്‍.ചന്ദ്രബാബു നായിഡു.!
ആന്ധ്രപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും മെയ് 13-ന് ആണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഭരണം ലക്ഷ്യം വെച്ചാണ് ചന്ദ്രബാബു നായിഡു വാഗ്ദാനങ്ങള്‍ നല്‍കുന്നത്.

വൈ.എസ്.ആര്‍.കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സംസ്ഥാനത്ത് ഗുണനിലവാരവുമായി പൊരുത്തപ്പെടാത്ത ഉയര്‍ന്ന വിലയ്ക്കുള്ള മദ്യമാണ് വിതരണം ചെയ്യുന്നതെന്നാണ് തെലുഗുദേശം ആരോപിക്കുന്നത്.
ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു തന്റെ തിരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം ഊന്നിപ്പറയുന്ന വിഷയമായി മദ്യവിലയും ഗുണനിലവാരവും മാറിയിരിക്കയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മദ്യം നിരോധിക്കുമെന്ന തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് താൻ പിന്നോട്ട് പോയെന്നും നായിഡു ആണയിടുന്നു. 2019-20 ൽ 17,000 കോടി രൂപയിൽ നിന്ന് 2022-23 ൽ എത്തുമ്പോൾ സംസ്ഥാന സർക്കാർ എക്സൈസ് വരുമാനം വഴി ഏകദേശം 24,000 കോടി രൂപ നേടി. വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി ആണ് 2019ൽ അധികാരത്തിലെത്തിയത്
“മദ്യവില അടക്കം എല്ലാ സാധനങ്ങളുടെയും വില ക്രമാതീതമായി വർധിച്ചു. ഞാൻ മദ്യത്തിൻ്റെ കാര്യം പറയുമ്പോൾ നമ്മുടെ ഇളയ സഹോദരന്മാർ ആഹ്ലാദിക്കുന്നു. മദ്യത്തിൻ്റെ വില കുറയ്ക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. 60 രൂപയിൽ നിന്ന് വില വർദ്ധിപ്പിച്ചത് ജഗൻ മോഹൻ റെഡ്ഡിയാണ്.”– ജനക്കൂട്ടത്തിൻ്റെ ആർപ്പുവിളികൾക്കിടയിൽ നായിഡു പറയുന്നു.
“വിലകുറഞ്ഞ” മദ്യം വിതരണം ചെയ്തുകൊണ്ട് ജഗൻ ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ” ഞാൻ നിങ്ങളോട് പറയുന്നു, ടിഡിപി സർക്കാർ രൂപീകരിച്ച് 40 ദിവസത്തിന് ശേഷം ഗുണനിലവാരമുള്ള മദ്യം തരുമെന്ന് മാത്രമല്ല, വില കുറയ്ക്കുന്നതിൻ്റെ ഉത്തരവാദിത്തവും ഞങ്ങൾ ഏറ്റെടുക്കുന്നു”– താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുപ്പത്ത് അടുത്തിടെ നടന്ന റാലിയിൽ നായിഡു വാഗ്ദാനം ചെയ്തു.