Categories
kerala

17 കാരന്റെ ബൈക്കോട്ടം പിടിച്ചു, രക്ഷിതാവിനും ആര്‍.സി. ഉടമയ്ക്കും അരലക്ഷം രൂപ പിഴയിട്ടു

പ്രായപൂര്‍ത്തിയാവാത്ത, ലൈസന്‍സില്ലാത്ത പയ്യന്‍ ബൈക്കില്‍ ചെത്തിനടന്നത് പിടിച്ചപ്പോള്‍ പണി കിട്ടിയത് രക്ഷിതാവിനും ബൈക്കിന്റെ ആര്‍.സി.ഉടമയ്ക്കും. 55,000 രൂപയാണ് പിഴയായി അവര്‍ ഒടുക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവിലാണ് സംഭവം. കോള്‍മൊട്ട സ്വദേശിയായ കൗമാരക്കാരന്‍ തുടര്‍ച്ചയായി അമിതവേഗത്തില്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടവര്‍ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും കഴിഞ്ഞ ദിവസം രാത്രി പറശ്ശിനിക്കടവില്‍ വെച്ച് ആളെ പിടികൂടുകയും ചെയ്തു. അപ്പോഴാണ് ലൈസന്‍സ് പോലുമില്ലെന്ന് മനസ്സിലായത്. പിതാവ് അബൂബക്കറിനെ വിളിച്ചു വരുത്ത് പിഴ അടയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കി.

വാഹനത്തിന്റെ ആര്‍.സി. കോഴിക്കോട് സ്വദേശി പി.ടി. ഉമ്മൂസ്സലാമിന്റെ പേരിലാണ്. വിദ്യാര്‍ഥിയായ കൗമാരക്കാരന്‍ ബൈക്ക് വാങ്ങിയെങ്കിലും ആര്‍.സി.യില്‍ ഉടമയുടെ പേര് മാറ്റിയിട്ടില്ലായിരുന്നു. ഇതു കാരണം ആര്‍.സി.ഉടമയ്ക്കും പണി കിട്ടി. കാല്‍ ലക്ഷം രൂപ വീതം കുട്ടിയുടെ പിതാവും ആര്‍.സി. ഉടമയും പിഴ നല്‍കണം. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപ വേറെയും നല്‍കണം. തളിപ്പറമ്പ് ട്രാഫിക് എസ്.ഐ. എം.രഘുനാഥ് ആണ് വിദ്യാര്‍ഥിയെ പിടികൂടിയത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick