Categories
kerala

ഓണ്‍ലൈന്‍ തട്ടിപ്പ് പല വിധം…ആശുപത്രിയിലേക്ക് വിളിക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

1930 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്. www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ കയറി അയച്ചാലും മതി

Spread the love

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ അപ്പോയിന്റ്‌മെന്റിനായി ഓണ്‍ലൈനില്‍ നോക്കി ഫോണ്‍ നമ്പര്‍ എടുത്ത് വിളിച്ച ആള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ. കണ്ണൂര്‍ ജില്ലയിലെ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്.

ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ഫോണ്‍ നമ്പറില്‍ യുവതി വിളിച്ചതോടെയാണ് പൊല്ലാപ്പായത്. രോഗിയുടെ വിവരം അയക്കാന്‍ ആവശ്യപ്പെട്ട് യുവതിയുടെ വാട്‌സ് ആപില്‍ ഒരു ലിങ്ക് ലഭിച്ചു. രോഗിയുടെ വിവരങ്ങള്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് കിട്ടാനുള്ള ഫീസായി 10 രൂപ ആവശ്യപ്പെട്ടു. ലിങ്കില്‍ കയറി പണം അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായതായി മനസ്സിലായി. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

thepoliticaleditor

സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടനെ തന്നെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ 1930 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്. www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ കയറി അയച്ചാലും മതി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick