Categories
kerala

കെ.കെ.ശൈലജയ്‌ക്കെതിരെ യുഡിഎഫ് വേദിയില്‍ ആര്‍.എം.പി.നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം…ആകെ വെട്ടിലായി കോണ്‍ഗ്രസ്‌

യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെയും നടി മഞ്ജുവാര്യരെയും കുറിച്ച് നടത്തിയ ലൈംഗികസൂചനയുള്ള പരാമർശം വടകരയിൽ വീണ്ടും വിവാദത്തിന് വഴിയൊരുക്കി. സ്ത്രീവിരുദ്ധ പരാമർശം ആര്‍.എം.പി.യെയും യു.ഡി.എഫിനെയും വെട്ടിലാക്കി. “ടീച്ചറുടെ അശ്ലീല വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ അത് മനസ്സിലാകും” എന്ന് ശനിയാഴ്ച വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലിയിൽ ഹരിഹരൻ പറഞ്ഞു. പരാമര്‍ശത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകി. സി.പി.എമ്മും പരാതി നല്‍കാന്‍ ആലോചനയിലാണ്.

തന്റെത് സാന്ദര്‍ഭികമായൊരു വാക്കുപ്പിഴയാണെന്ന് പറഞ്ഞ് ഖേദപ്രകടനം നടത്തിയെങ്കിലും സംഭവം യു.ഡി.എഫിന് നാണക്കേടായി മാറി. കോണ്‍ഗ്രസും ആര്‍.എം.പി.യും നേതാക്കളും ഒന്നടങ്കം ഹരിഹരനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നിട്ടുണ്ട്. ഹരിഹരൻ്റെ പ്രസ്താവനയെ യുഡിഎഫ് നേതാക്കൾ പരസ്യമായി അപലപിച്ചു. ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ.രമയും രംഗത്തു വന്നു. ഹരിഹരൻ്റെ പരാമർശം അനുചിതമാണെന്നും രാമ മാധ്യമങ്ങളോട് പറഞ്ഞു.

thepoliticaleditor

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്.

“സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്? മഞ്ജു വാരിയരുടെത് ആയിരുന്നുവെങ്കില്‍ മനസ്സിലാക്കാമായിരുന്നു.”– ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്. ‘വർഗീയതക്കെതിരെ’യെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

സ്ത്രീവിരുദ്ധ പരാമർശം വൻചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചു. ‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാദ്ധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു കുറിപ്പ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick