Categories
kerala

പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയെ തീരുമാനിച്ചു

പുതുപ്പള്ളിയില്‍ യുവരക്തങ്ങള്‍ തമ്മിലുള്ള പോരിന് കളമൊരുങ്ങി. സി.പി.എമ്മിലെ യുവ നേതാവും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ ജയ്ക് സി.തോമസിനെ ആണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്താണുണ്ടാവുക.

ജെയ്ക് സി.തോമസിന്റെ പേര് നേരത്തെ ശക്തമായി ഉയര്‍ന്നിരുന്നു. 2021-ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആയി കുറച്ചു കൊണ്ടുവരാന്‍ അന്ന് ഇടതു സ്ഥാനാര്‍ഥിയായിരുന്ന ജെയ്കിന് സാധിച്ചിരുന്നു. 29,000-ല്‍ പരം ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് ജെയ്ക് അട്ടിമറി നടത്തിയത്.

thepoliticaleditor

ഇത്തവണ ഉമ്മന്‍ചാണ്ടിയില്ലാതിരുന്നെങ്കില്‍ ജെയ്കിന് ലഭിക്കാനിടയുള്ള ഒട്ടേറെ നിഷ്പക്ഷ വോട്ടുകള്‍ പുതുപ്പള്ളിയിലുണ്ട്. ചാണ്ടി ഉമ്മനെ ഇറക്കി ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വത്തിന്റെ ഗുണം ഉപയോഗിച്ച് വോട്ടുകള്‍ വാരിക്കൂട്ടാന്‍ യു.ഡി.എഫ്. ശ്രമിക്കുമ്പോള്‍ ജെയ്ക് തന്നെയാണ് ശക്തനായ എതിരാളിയെന്ന് ഉറപ്പാണ്. മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചു കളഞ്ഞ സ്ഥാനാര്‍ഥി എന്നത് ജെയ്കിന് ആ മണ്ഡലത്തില്‍ വലിയൊരു മുന്‍തൂക്കവും നല്‍കിയേക്കും.

ജയ്ക് സി.തോമസ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പെട്ട മണര്‍കാട് സ്വദേശിയാണ്. മാത്രമല്ല, ജയ്കിനോളം മികച്ച സ്ഥാനാര്‍ഥിയെ പുതുപ്പള്ളിയില്‍ നിയോഗിക്കാനുമില്ല എന്ന് പരക്കെ അഭിപ്രായവും ഉയര്‍ന്നിരുന്നു.

ആഗസ്റ്റ് 12-ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും എന്ന് സി.പി.എം. നേരത്തെ തന്നെ പ്രഖ്യാപിച്ചു. നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കോട്ടയത്ത് എത്തുന്നുണ്ട്. ഇക്കാര്യം ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആ സമയം സ്ഥാനാര്‍ഥി പ്രഖ്യാപനവും നടക്കും എന്നാണ് അറിയുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick