Categories
kerala

കെ.എസ്.ഹരിഹരനെതിരെ പൊലീസ് കേസെടുത്തു

ശനിയാഴ്ച വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു . സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി.

യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കെഎസ് ഹരിഹരൻ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെയും നടി മഞ്ജുവാര്യരെയും കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ സൂചനയുള്ള പരാമർശമാണ് കേസിന് വഴിയൊരുക്കിയത്. സ്ത്രീവിരുദ്ധ പരാമർശം ആര്‍.എം.പി.യെയും യു.ഡി.എഫിനെയും വെട്ടിലാക്കി. “ടീച്ചറുടെ അശ്ലീല വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ അത് മനസ്സിലാകും” എന്ന് ഹരിഹരൻ പറഞ്ഞു. 

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick