സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ആദ്യത്തെ ഇരകളായത്തീര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായ ഡിഎയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉള്‍പ്പെടെ 37,500 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎ കുടിശ്ശിക 22,500 കോടി രൂപയും ശമ്പള പരിഷ്‌കരണ കുടിശ്ശിക 15,000 കോടി രൂപയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാർക്കും പെൻഷൻകാർക്കും യഥാക്രമം 2 ശതമാനം ഡിഎയും ഡിയർനസ് റിലീഫ് (ഡിആർ) കുടിശ്ശികയും നൽകാൻ സർക്കാർ അടുത്തിടെ ഏകദേശം 3,000 കോടി രൂപ ചെലവഴിച്ചതായി ധനവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. “ഇതിനു ശേഷം, കുടിശ്ശികയുള്ള ഡിഎ 17ശതമാനത്തിൽ ൽ നിന്ന് 15 ആയി കുറഞ്ഞു. ഒരു ശതമാനം ഡിഎയും ഒരു ശതമാനം ഡിആറും ചേർന്ന് ഖജനാവിനു വരുത്തുന്ന ബാധ്യത ഏകദേശം 1,500 കോടി രൂപയാണ്. ബാക്കി അടയ്ക്കാൻ ഏകദേശം 22,500 കോടി രൂപ ആവശ്യമാണ് ” എന്നാണ് ഒരു സ്രോതസ്സിന്റെ വെളിപ്പെടുത്തൽ . 2021 ജൂലായ് മുതലുള്ള ഡിഎ, ഡിആർ കുടിശ്ശികകൾ തീർപ്പാക്കിയിട്ടില്ല.
