Categories
latest news

സുപ്രധാന നിയമങ്ങൾക്ക് ഹിന്ദി പേരുകൾ : ഐഡന്റിറ്റി മാറ്റാനുള്ള ബിജെപിയുടെ ശ്രമം- സ്റ്റാലിൻ

ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരമുള്ള നിയമനിർമ്മാണത്തിന് ഹിന്ദി പേരുകൾ നൽകാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ തീരുമാനത്തെ ഹിന്ദി ഉപയോഗിച്ച് നമ്മുടെ വ്യക്തിത്വം മാറ്റാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ ശ്രമത്തെ ശക്തമായി എതിർക്കുമെന്ന് സ്റ്റാലിൻ വെള്ളിയാഴ്ച പറഞ്ഞു.

അപകോളനിവൽക്കരണത്തിന്റെ പേരിൽ കേന്ദ്ര ബിജെപി സർക്കാർ വീണ്ടും കോളനിവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

thepoliticaleditor

ഇന്‍ഡ്യന്‍ പീനല്‍ കോഡ്, സി.ആര്‍.പി.സി. തുടങ്ങിയ ഇംഗ്ലീഷ് പേരുകള്‍ മാറ്റി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ഹിന്ദി പേരുകള്‍ പുതിയതായി നടപ്പാക്കിയതിലൂടെ ഇന്ത്യയുടെ വൈവിധ്യത്തിന്റെ സത്തയെ തകർക്കാനുള്ള ബി.ജെ.പി ഗവൺമെന്റിന്റെ ശ്രമത്തിനെതിരെയാണ് സ്റ്റാലിൻ പ്രതിഷേധിക്കുന്നത്.

മൂന്ന് നിയമനിർമ്മാണങ്ങൾക്ക് നൽകിയ ഹിന്ദി പേരുകളിൽ ഡിഎംകെ എംപി പി വിൽസൺ ഞെട്ടൽ രേഖപ്പെടുത്തി.

“ഒരുപക്ഷേ ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 348 കണ്ടിട്ടുണ്ടാകില്ലേ? ബില്ലുകളുടെയും നിയമങ്ങളുടെയും പേരുകൾ ഇംഗ്ലീഷിൽ ആയിരിക്കണം. ഇത് ഹിന്ദി അടിച്ചേൽപ്പിക്കലിന്റെ മറ്റൊരു രൂപമാണ്. — വിൽസൺ പ്രതികരിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick