ദേശീയ തലത്തില്‍ ബി.ജെ.പി. വിരുദ്ധ മഹാസഖ്യത്തില്‍ ചേര്‍ന്നു നില്‍ക്കുമെന്നും പക്ഷേ ബംഗാളില്‍ ബ.ജെ.പി.-കോണ്‍ഗ്രസ്-സി.പി.എം. സഖ്യമുണ്ടെന്നും അതിനെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം കൂച്ച്ബിഹാറില്‍ പ്രസംഗിക്കുകയായിരുന്നു മമത. ജൂലായ് എട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ മുഖ്യമന്ത്രി, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാജ്യത്ത് വികസനോന്മുഖമായ സർക്കാർ രൂപീകരിക്കുമെന്നും പറഞ്ഞു . സംസ്ഥാനത്ത് ബിജെപി-സിപിഎം-കോൺഗ്രസ് സഖ്യത്തെ തങ്ങളുടെ പാർട്ടി പരാജയപ്പെടുത്തുമെന്നും അവർ പറഞ്ഞു. ‘സിപിഎമ്മും കോൺഗ്രസും ബിജെപിയും ഇവിടെ സഖ്യമുണ്ടാക്കി. അവരെ തോൽപ്പിക്കുക. ഡൽഹിയിൽ മഹാസഖ്യമുണ്ടാകും . ഇവിടെ നമ്മൾ ബിജെപിക്കെതിരെ പോരാടും. ഞങ്ങൾ ബിജെപിയെയും സിപിഎമ്മിനെയും കോൺഗ്രസിനെയും പരാജയപ്പെടുത്തും–മമത കൂട്ടിച്ചേർത്തു.