Categories
kerala

ട്രാന്‍സ്‌ജെന്ററായ ആദ്യ മിസ്റ്റര്‍ കേരള പ്രവീണ്‍നാഥ് മരണത്തിന് കീഴടങ്ങി, ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെന്ന് സൂചന

ട്രാന്‍സ് ജെന്റര്‍ സമൂഹത്തെ ഞെട്ടിച്ച് പ്രവീണ്‍ നാഥിന്റെ(26) ആത്മഹത്യ. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന് മിസ്റ്റര്‍ കേരള ആയി മാറിയ ആദ്യ വ്യക്തിയായിരുന്നു പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീണ്‍ നാഥ്. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ പ്രവീണിനെ കാണുകയായിരുന്നു.

പ്രവീണ്‍ നാഥും റിഷാനയും-സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങള്‍

കഴിഞ്ഞ ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേയില്‍ പ്രവീണ്‍ നാഥും മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവും തമ്മില്‍ വിവാഹിതരായി. ഈ വിവാഹം ട്രാന്‍സ്‌ജെന്റര്‍ സമൂഹം മാത്രമല്ല കേരളത്തില്‍ തന്നെ ഏറെ ശ്രദ്ധിച്ച വിവാഹമായിരുന്നു.

thepoliticaleditor

എന്നാല്‍ ഏതാനും മാസം കഴിയും മുമ്പേ പ്രവീണ്‍ നാഥ് മരണത്തിലേക്ക് പോയത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്കെല്ലാം വേദനയായി മാറിയിരിക്കയാണ് ഈ വിയോഗം. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവീണ്‍ നാഥിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദാമ്പത്യത്തിലുണ്ടായ അസ്വാരസ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

റിഷാനയുമായി വേര്‍പിരിയുകയാണ് എന്ന് പ്രവീണ്‍ നാഥ് ദിവസങ്ങള്‍ക്കു മുമ്പ്‌ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ മാനസികമായി തകര്‍ന്നപ്പോള്‍ ഇട്ട കുറിപ്പാണെന്ന് പിന്നീട് പ്രവീണ്‍ തന്നെ വിശദീകരിച്ചിരുന്നതായും പറയുന്നു.

എന്നാല്‍ ഇവരുടെ ദാമ്പത്യത്തിലെ അസ്വസ്ഥതകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടു. ഇത് വലിയ മാനസിക സംഘര്‍ഷം പ്രവീണ്‍ നാഥിന് ഉണ്ടാക്കിയിരുന്നു എന്നു പറയുന്നു.
പ്രവീണ്‍ നാഥിന്റെ പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച നടത്തും. അതിനുശേഷം മൃതദേഹം സ്വദേശമായ പാലക്കെട്ടെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

Spread the love
English Summary: transgender praveen nath committed suicide

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick