Categories
latest news

പാകിസ്താന് വേണ്ടി ചാരവൃത്തി : ഇന്ത്യൻ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റിൽ

ഇന്ത്യൻ പ്രതിരോധ ഉപകരണ വികസന ഗവേഷണ വിഭാഗത്തിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി . പ്രദീപ് കുരുല്‍ക്കറിനെ ആണ് പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുൽക്കർ. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍ കൈമാറിയെന്നാണ് ആരോപണം . ഡി.ആര്‍.ഡി.ഒ.യുടെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥനാണ് കുരുല്‍ക്കര്‍.

സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങള്‍ വഴി വോയ്സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തൽ.

thepoliticaleditor

ഡിആർഡിഒയുടെ തന്നെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നത്. മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ കുരുൽക്കർ ഭാഗമായിട്ടുണ്ട്. ഹണിട്രാപ്പിലൂടെയാണ് ചാരവൃത്തി നടന്നതെന്ന് തീവ്രവാദ വിരുദ്ധ സേന പറയുന്നു.

Spread the love
English Summary: DRDO SCIENTIST ARRESTED FOR ESPIONAGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick