Categories
latest news

യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പിരിച്ചുവിട്ടു

യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പിരിച്ചുവിട്ടു. മുന്ന കുമാര്‍ എന്നയാളെയാണ് പിരിച്ചുവിട്ടത്. അമൃത്സര്‍-കൊല്‍ക്കത്ത ട്രെയിനില്‍ മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന മുന്ന കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതിയെ പുറത്താക്കിയതായി അറിയിച്ച് നോട്ടീസ് പങ്കുവെച്ചു.
മാര്‍ച്ച് 13 ന് അര്‍ദ്ധരാത്രിയോടെയാണ് സംഭവം. യുവതി ഭര്‍ത്താവ് രാജേഷിനൊപ്പം എ1 ട്രെയിന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ബിഹാറിലെ ബെഗുസാരായി നിവാസിയായ മുന്ന കുമാറായിരുന്നു ട്രെയിനിലെ ടിടിഇ. യുവതി ഉറങ്ങിക്കിടക്കുന്നതിനിടെ ഇയാള്‍ യുവതിയുടെ തലയില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി ബഹളമുണ്ടാക്കുകയും ടിക്കറ്റ് ചെക്കറെ സഹയാത്രികര്‍ പിടികൂടുകയുമായിരുന്നു.

Spread the love
English Summary: railway dissmissed tte who peed on passenger

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick