Categories
latest news

മേഘാലയത്തില്‍ അട്ടിമറി… തൃണമൂല്‍ ഏറ്റവും മുന്നില്‍

മേഘാലയത്തില്‍ വന്‍ രാഷ്ട്രീയ അട്ടിമറി നടത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. സാങ്മമാരുടെ പോരാട്ടവേദിയായി മാറിയിരിക്കയാണ് ഈ സംസ്ഥാനം. കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി.യെ പിന്തള്ളിയാണ് മുകുള്‍ സാങ്മയുടെ തൃണമൂല്‍ 20 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്‍.പി.പിക്ക് ഇപ്പോള്‍ 16 സീറ്റിലാണ് ലീഡ്. ബി.ജെ.പി.ക്ക് 12 സീറ്റിലാണ് ലീഡ് ഉള്ളത്. ബി.ജെ.പി.യെ മാറ്റി നിര്‍ത്തിയുള്ള സര്‍ക്കാരിന് സാധ്യത ഉള്‍പ്പെടെയുള്ള സാഹചര്യം ഇവിടെ ഉണ്ട്. തൃണമൂലും എന്‍.പി.പി.യും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പി.യെ ഭരണത്തില്‍ നിന്നും പുറത്തു നിര്‍ത്താന്‍ സാധിക്കും. തൂക്കു നിയമസഭയാണ് മേഘാലയയില്‍ പ്രവചിക്കപ്പെടുന്നത്.

Spread the love
English Summary: MEGHALAYA ELECTION RESULT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick