Categories
latest news

ത്രിപുരയില്‍ ഇടതു സഖ്യത്തിന് പ്രതീക്ഷ…ബിജെപി ലീഡ് കുറയുന്നു

തിപ്ര മോതയുമായി ചേര്‍ന്ന് സി.പി.എം. സഖ്യത്തിന് ഭരണത്തിലേക്ക് എത്താന്‍ കഴിയുമെന്ന സൂചന

Spread the love

ത്രിപുരയില്‍ ബിജെപി ലീഡ് കുറയുന്നു. സി.പിഎം സഖ്യം ലീഡ് ഉയര്‍ത്തി 19 സീറ്റിലേക്ക് എത്തുന്നതായി സൂചന. ബിജെപിയുടെ ലീഡ് നേരത്തെ 40 എന്നൊക്കെ പറഞ്ഞെങ്കിലും ഇപ്പോള്‍ 28-ലേക്ക് താഴ്ന്നിരിക്കുന്നു. തിപ്ര മോതയുമായി ചേര്‍ന്ന് സി.പി.എം. സഖ്യത്തിന് ഭരണത്തിലേക്ക് എത്താന്‍ കഴിയുമെന്ന സൂചനയാണ് കിട്ടുന്നത്. ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും ബി.ജെ.പി.യുടെ തേരോട്ടത്തിന് സാധ്യത കുറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത. കഴിഞ്ഞ തവണ 44 സീറ്റുമായാണ് ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയിരുന്നത്. ബി.ജെ.പി.ക്കു മാത്രം 36 സീറ്റ് ഉണ്ടായിരുന്നു.

രണ്ടാം റൗണ്ട് പിന്നിടുന്നതേയുള്ളൂ പല മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍. കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ ലീഡ് ചെയ്യുന്നുണ്ടെന്നും ആകെ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ടെന്നുമാണ് ചില പ്രാദേശിക വാര്‍ത്താസ്രോതസ്സുകളില്‍ നിന്നും കിട്ടുന്ന വാര്‍ത്ത.

thepoliticaleditor

തിപ്ര മോതയ്ക്ക് 13 സീറ്റില്‍ ലീഡ് ലഭിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സി.പി.എം. സഖ്യത്തിന് അനുകൂലമായ കാറ്റ് ത്രിപുരയില്‍ പ്രത്യക്ഷപ്പെട്ടു.

ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താനുള്ള സീറ്റ് ലീഡില്‍ നിന്നും അവര്‍ താഴേക്ക് പോയിരിക്കയാണ്. കോണ്‍ഗ്രസിന് ത്രിപുരയില്‍ നേട്ടമൊന്നുമില്ല. ലീഡുള്ള സീറ്റെല്ലാം സി.പി.എമ്മിന്റെതാണ്.

കഴിഞ്ഞ നിയമസഭയില്‍ സി.പി.എമ്മിന് 16 സീറ്റുകളാണ് ഉണ്ടായിരുന്നത്.
തിപ്ര മോത നേരത്തെ പ്രവചിച്ചിരുന്നതു പോലെ ത്രിപുരയില്‍ കിങ്‌മേക്കറായി ഉയരുമെന്ന സൂചനയാണ് ലഭിക്കുന്നത്. തിപ്ര മോതയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ എന്നതാണ് സി.പി.എം.സഖ്യത്തിനുള്ള സാധ്യത. ബി.ജെ.പി.ക്ക് വലിയ തിരിച്ചടിയായി മാറിയത് തിപ്ര-യുടെ സാന്നിധ്യമാണ്. ബി.ജെ.പി.ക്കൊപ്പമുള്ള ഗോത്രപാര്‍ടിയായ ഐ.പി.എഫ്.ടി.ക്ക് ഇത്തവണ വന്‍ തിരിച്ചടിയാണ്-ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. അവര്‍ക്ക് കഴിഞ്ഞ തവണ 6 സീറ്റുകള്‍ ഉണ്ടായിരുന്നു.

ത്രിപുരയില്‍ തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തില്‍ സി.പി.എം സഖ്യം ശക്തമായ മല്‍സരത്തിന്റെ സൂചനകളാണ് നല്‍കിയിരുന്നത്. സി.പി.എം. അതിന്റെ സംഘടനാ സംവിധാനം ഫലപ്രദമായി ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. ഗോത്ര വര്‍ഗ മേഖലകളിലും ഗ്രാമീണ മേഖലകളിലുമാണ് സി.പി.എം. സഖ്യത്തിന് വന്‍ പ്രതീക്ഷ ഉണ്ടായിരുന്നത്. നഗരമേഖലകളില്‍ ബിജെപിക്കായിരുന്നു മേല്‍ക്കൈ. ഗോത്രവര്‍ഗ മേഖലയില്‍ ഐ.പി.എഫ്.ടി. എന്ന ബിജെപി സഖ്യ ഗോത്രവര്‍ഗപാര്‍ടി ഇത്തവണ വലിയ പരാജയത്തിന്റെ വക്കിലാണ്. അവര്‍ കഴിഞ്ഞ തവണ മല്‍സരിച്ചു ജയിച്ച അഞ്ച് സീറ്റുകളിലും ഇത്തവണ തിപ്ര മോത എന്ന ഗോത്ര വര്‍ഗ പാര്‍ടിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

Spread the love
English Summary: TRIPURA RESULT UPDATES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick