കോൺഗ്രസ് സ്ഥാനാർത്ഥി പ്രണിതി ഷിൻഡെയ്ക്ക് വേണ്ടി സോലാപൂരിൽ ഷാരൂഖ് ഖാന്റെ രൂപ സാദൃശ്യമുള്ള വ്യക്തി പ്രചാരണം നടത്തുന്ന വീഡിയോ വൈറലായതോടെ ബിജെപി ഇതിനെതിരെ രംഗത്ത് വന്നു. കോൺഗ്രസ് പാർട്ടിയുടെ അഴിമതിയെന്ന് ബിജെപി ഇതിനെ വിശേഷിപ്പിച്ചു. ഷാരൂഖ് ഖാൻ്റെ രൂപസാദൃശ്യത്തിലൂടെ പ്രശസ്തനായ ഇബ്രാഹിം ഖാദ്രിയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ.
എസ്ആർകെയുമായുള്ള ഖാദ്രിയുടെ സാമ്യം അദ്ദേഹത്തെ പ്രശസ്തനാക്കി. ഷാരൂഖ് ഖാന്റെ ഡയലോഗുകള്‍ അനുകരിച്ചും നൃത്തച്ചുവടുകള്‍ അതേപടി ചെയ്തും പോസുകള്‍ അനുകരിച്ചും തരംഗം സൃഷ്ടിച്ച ഇദ്ദേഹത്തിന് നിരവധി ആരാധകരുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇതാണ് ബിജെപി-യെ പ്രകോപിപ്പിച്ചത്.
“ഇത്രയും നിഷ്‌കളങ്കമായും പരസ്യമായും ആളുകളെ കബളിപ്പിച്ച് എത്രത്തോളം പോകാനാകും. വ്യാജ സർവ്വേകൾ നടത്തി, വ്യാജ ഇന്ത്യാ വിരുദ്ധ വിവരണങ്ങൾ നടത്തി, ഇപ്പോൾ സെലിബ്രിറ്റികളുടെ ഡീപ് ഫേക്കുകൾ സൃഷ്ടിച്ചു. എന്നിട്ട് ഈ പാർട്ടി എന്തിനാണ് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നത്.”– കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ഷാരൂഖ് ഖാനെയും ടാഗ് ചെയ്തുകൊണ്ട് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല എഴുതി.