Categories
latest news

ത്രിപുരയില്‍ സി.പി.എമ്മിന് 21 സീറ്റെന്ന് പ്രാദേശിക മാധ്യമങ്ങള്‍…കോണ്‍ഗ്രസിനും നേട്ടം…
ബി.ജെ.പി.ക്ക് 25 മാത്രം

തിപ്ര മോതയുമായി ചേര്‍ന്ന് സി.പി.എം. സഖ്യത്തിന് ഭരണത്തിലേക്ക് എത്താന്‍ കഴിയുമെന്ന സൂചന

Spread the love

ത്രിപുരയില്‍ ബി.ജെ.പി. കനത്ത മല്‍സരം നേരിടുന്ന കാഴ്ചയാണ് രണ്ട് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ 36 സീറ്റിലേക്ക് എത്താനാവാത്ത രീതിയില്‍ 25 സീറ്റില്‍ മാത്രമാണ് ബി.ജെ.പി.ക്ക് ലീഡ്. തിപ്ര മോതയ്ക്ക് 12 സീറ്റില്‍ ലീഡ് ഉണ്ട്. അതോടൊപ്പം കോണ്‍ഗ്രസിനും നേട്ടമുണ്ടാകുന്നുണ്ട്. കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോതയുമായി ചേര്‍ന്ന് സി.പി.എം. സഖ്യത്തിന് ഭരണത്തിലേക്ക് എത്താന്‍ കഴിയുമെന്ന സൂചനയാണ് കിട്ടുന്നത്. ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും ബി.ജെ.പി.യുടെ തേരോട്ടത്തിന് സാധ്യത കുറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത. കഴിഞ്ഞ തവണ 44 സീറ്റുമായാണ് ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയിരുന്നത്. ബി.ജെ.പി.ക്കു മാത്രം 36 സീറ്റ് ഉണ്ടായിരുന്നു.

Spread the love
English Summary: TRIPURA UPDATES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick