Categories
latest news

രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആശ്വാസവിജയങ്ങള്‍

മഹാരാഷ്ട്രയിൽ ബിജെപി കോട്ടയിൽ കോൺഗ്രസ് ജയം

മഹാരാഷ്ട്രയിലെ പൂനെയിൽ ബിജെപി കോട്ടയായി കണക്കാക്കുന്ന കസ്ബ പേട്ടിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കർ വിജയിച്ചു. 10,915 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനെയെ ആണ് ധംഗേക്കര്‍ പരാജയപ്പെടുത്തിയത്.

thepoliticaleditor

പശ്ചിമബംഗാളില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസിന് ലീഡ്

പശ്ചിമ ബംഗാളിലെ സാഗര്‍ദിഗി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയത്തിലേക്ക്. തൃണമൂല്‍ സ്ഥാനാര്‍ഥി ദേബാശിഷ് ബാനര്‍ജിക്കെതിരെ 63,003 വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബയ്‌റോണ്‍ ബിശ്വാസ് വിജയം ഉറപ്പിച്ചിരിക്കയാണ്.

ഈറോഡില്‍ കോണ്‍ഗ്രസിന് മികച്ച ലീഡ്

തമിഴ്‌നാട്ടിലെ ഈറോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്‍ മികച്ച ലീഡിലേക്ക്. അണ്ണാ ഡി.എം.കെ.-യുടെ കെ.എസ്. തെന്നരസുവിനെതിരെ 31,884 വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഡി.എം.കെ.യുമായി ചേര്‍ന്ന സഖ്യമാണ് കോണ്‍ഗ്രസിന്റെത്. ഡി.എം.കെ.യുടെ സഹായമാണ് കോണ്‍ഗ്രസിന് തുണയായത്. അണ്ണാ ഡിഎംകെ, നാം തമിഴര്‍ പാര്‍ടി, ഡി.എം.ഡി.കെ. എന്നിവ ചേര്‍ന്ന സഖ്യത്തെയാണ് കോണ്‍ഗ്രസ് സ്ഥനാര്‍ഥി നേരിട്ടത്.

Spread the love
English Summary: CONGRESS WINS BYE ELECTIONS IN VARIOUS STATES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick