Categories
kerala

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

രണ്ടാഴ്ചത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായി തീയണച്ച് ആശ്വാസം കൊള്ളുന്നതിനിടെ
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. എന്തു കാരണത്താലാണ് തീ പിടുത്തം ഉണ്ടായത് എന്ന് വ്യക്തമല്ല.

ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: again fire in bhrahmapuram grabage treatment plant

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick