Categories
latest news

കോൺഗ്രസ് എംപി രജനി അശോക്‌റാവു പാട്ടീലിനെ സസ്പെൻഡ് ചെയ്തു

കോൺഗ്രസ് എംപി രജനി അശോക്‌റാവു പാട്ടീലിനെ നിലവിലെ ബജറ്റ് സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ഴ്ച സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവച്ചതിനാണു നടപടി.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ബഹളം വെച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്ന ധൻഖർ വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളോട് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പാർലമെന്ററി പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കും വരെ ബജറ്റ് സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് രജനി അശോക്‌റാവു പാട്ടീലിനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അംഗീകരിച്ചു.

Spread the love
English Summary: CONGRESS MP SUSPENDED FROM PARLIAMENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick