Categories
kerala

മര്യാദ കെട്ട പെരുമാറ്റം:
പത്തനം തിട്ട മുന്‍ ഡിസിസി പ്രസിഡണ്ടിനെ കെ.പി.സി.സി. സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട ജില്ലാ കോൺഗ്രസ് മുൻ പ്രസിഡന്റ് ബാബു ജോർജിനെ അക്രമം കാട്ടിയതിന് കെപിസിസി സസ്പെൻഡ് ചെയ്തു. ഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണു സസ്പെൻഷൻ. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. എ ഗ്രൂപ്പുകാരനായിരുന്നു ബാബു ജോര്‍ജ്ജ്. പുനസ്സംഘടനയില്‍ അസംതൃപ്തരായി ബാബു ജോര്‍ജ്ജും മറ്റൊരു ഡി.സി.സി. പ്രസിഡണ്ട് ഡി.മോഹന്‍രാജും രൂക്ഷമായി സംസാരിച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ ശേഷം ബാബു ജോര്‍ജ്ജ് തിരികെ വന്ന് യോഗം നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇത് പാര്‍ടി ജില്ലാ നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു.

Spread the love
English Summary: SUSPENSION FOR FORMER DCC PRESIDENT OF PATHANAMTHITTA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick