Categories
latest news

ബി.ജെ.പി. തന്ത്രം വിലപ്പോയില്ല, ഡല്‍ഹി മേയര്‍ ആംആദ്മിക്കു തന്നെ

നാമനിര്‍ദ്ദേശം ചെയ്തവര്‍ക്ക് വോട്ടവകാശം നല്‍കി മേയര്‍സ്ഥാനം കയ്യടക്കാനുള്ള ബി.ജെ.പി. ശ്രമം സുപ്രീംകോടതി പരാജയപ്പെടുത്തിയതോടെ ഡല്‍ഹിയില്‍ മേയറായി ആംആദ്മി സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു.
എഎപി- ബിജെപി സംഘർഷത്തെ തുടർന്ന് നേരത്തേ മൂന്ന് തവണ മാറ്റി വെച്ച ഡൽഹി കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയി ജയിച്ചു. ഷെല്ലി ഒബ്രോയിക്കെതിരെ ബിജെപി സ്ഥാനാർത്ഥി രേഖാ ഗുപ്തയാണ് മത്സരിച്ചത്. ഷെല്ലി ഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോൾ രേഖാ ഗുപ്തയ്ക്ക് 116 വോട്ട് ലഭിച്ചു. ഇത്തവണ തീർത്തും ശാന്തമായാണ് വോട്ടെടുപ്പ് നടന്നത്.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത പത്ത് അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തെ തർക്കമുണ്ടായിരുന്നത്. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. എട്ട് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു കോൺഗ്രസ് അംഗം വോട്ട് ചെയ്തു. രണ്ട് സ്വതന്ത്രർ ബിജെപിക്കൊപ്പം നിന്നു.

Spread the love
English Summary: AM ADMI LEADER ELECTED AS DELHI MAYOR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick