Categories
kerala

ടാങ്കര്‍ അപകടം: കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയ പാതയില്‍ ഇന്ന്‌ ഉച്ചവരെ പൂര്‍ണ ഗതാഗത നിയന്ത്രണം ഇങ്ങനെ…

പയ്യന്നൂരിനടുത്ത്‌ പിലാത്തറ ഏഴിലോട്‌ ചൊവ്വാഴ്‌ച രാത്രി വൈകി പാചകവാതക ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന്‌ ടാങ്കര്‍ റീഫില്‍ ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്‌ ഉച്ച വരെ ദേശീയ പാതയില്‍ കര്‍ക്കശമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടവും പയ്യന്നൂര്‍ പോലീസും അറിയിച്ചു. ദേശീയ പാതയിലൂടെ സാധാരണ ഗതിയില്‍ പോകേണ്ട വാഹനങ്ങള്‍ അപകട സ്ഥലത്തേക്കെത്താതെ പോകാനായി പകരം വഴികള്‍ പൊലീസ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
അത്‌ താഴെ പറയും പ്രകാരമാണ്‌:
ഏഴിലോട്‌ ഭാഗത്തേക്ക്‌ വാഹനവുമായി വരാന്‍ പാടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. ഉച്ചവരെ ഹൈവേയില്‍ തടസ്സം ഉണ്ടാവും.
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്‌ വഴിയും ആ ഭാഗത്തു നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക്‌ വരുന്ന ബസ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം വഴി മാത്തില്‍ വഴി പോകണം.
കണ്ണൂരില്‍ നിന്നും വളപട്ടണം കണ്ണപുരം വഴി വരുന്ന വാഹനങ്ങള്‍ പഴയങ്ങാടി നിന്നും വെങ്ങര വഴി മുട്ടം-പാലക്കോട്‌-രാമന്തളി വഴി പയ്യന്നൂരേക്ക്‌ പോകണം.
കാസര്‍ഗോഡ്‌ നിന്നും കണ്ണൂരിലേക്ക്‌ വരുന്ന എല്ലാ വാഹനങ്ങളും പയ്യന്നൂര്‍ കഴിഞ്ഞ്‌ എടാട്ട്‌ എത്തി അവിടെ നിന്നും കുഞ്ഞിമംഗലം വഴി കൊവ്വപ്പുറം ഹനുമാനരമ്പലം വഴി കെ.എസ്‌.ടി.പി. റോഡിലേക്ക്‌ പ്രവേശിച്ച്‌ വളപട്ടണം ഭാഗത്തേക്ക്‌ പോയി ദേശീയ പാതയില്‍ കയറി പോകണം.
ഗതാഗതം തിരിച്ചുവിടുന്നതിന്‌ പൊലീസ്‌ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു പയ്യന്നൂര്‍ ഡി.വൈ.എസ്‌.പി.യുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Spread the love
English Summary: traffic re arrangement in national highway kannur payyanur sector

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick