Categories
latest news

ഡി.വൈ.ചന്ദ്രചൂഢ്‌ അടുത്ത ചീഫ്‌ ജസ്റ്റിസ്‌

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ നിയമിക്കാൻ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. യു.യു.ലളിത് നവംബർ എട്ടിന് വിരമിക്കും. ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ ഒൻപതിനു ചുമതലയേൽക്കും. 2024 നവംബർ 10 വരെ രണ്ടുവർഷമാണ് അദ്ദേഹത്തിന്റെ കാലാവധി. 2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.

Spread the love
English Summary: d y chandrachud next cji

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick