Categories
latest news

തന്റെ മുൻഗണനകൾ വെളിപ്പെടുത്തി നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്

സുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് വെള്ളിയാഴ്ച തന്റെ മുൻഗണനകൾ വെളിപ്പെടുത്തി. വർഷം മുഴുവൻ ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത്പറഞ്ഞു. കഴിയുന്നത്ര ലളിതവും വ്യക്തവും സുതാര്യവുമായ കേസുകൾ ലിസ്റ്റ് ചെയ്യുക, ഏത് അടിയന്തിര വിഷയങ്ങളും അതത് കോടതികളിൽ സ്വതന്ത്രമായി പരാമർശിക്കാൻ കഴിയുന്ന ഒരു വ്യക്തമായ വ്യവസ്ഥ ഉണ്ടായിരിക്കുക എന്നീ കാര്യങ്ങൾക്കും താൻ മുൻഗണന നൽകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്ഥാനമൊഴിയുന്ന സിജെഐ എൻ വി രമണയ്ക്കു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കവെയാണ് നിയുക്ത ചീഫ് ജസ്റ്റിസ് ഇതേപ്പറ്റി സംസാരിച്ചത്. വ്യക്തതയോടും സ്ഥിരതയോടും കൂടി നിയമം രൂപീകരിക്കുക എന്നതാണ് സുപ്രീം കോടതിയുടെ പങ്ക് എന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick