Categories
latest news

ജമ്മു കാശ്മീർ കോൺഗ്രസ് നേതാവ് ആർഎസ് ചിബ് കൂടി പാർട്ടി വിട്ടു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആർഎസ് ചിബും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും വെള്ളിയാഴ്ച രാജിവച്ചതിനെ തുടർന്നാണ് മറ്റു ജമ്മു കാശ്മീർ നേതാക്കൾ രാജി സമർപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ കശ്മീരിലെ 5 മുതിർന്ന നേതാക്കളും രാജി വെച്ചു . ഇവർ ഡൽഹിയിൽ ആസാദിനെ സന്ദർശിച്ച ശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന ജി.എം.സരൂരി, ഹാജി അബ്ദു‌ൽ റാഷിദ്, മുഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ നേതാക്കളാണു നേരത്തെ രാജിവച്ചത്.

“അദ്ദേഹം രാജിവെക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, കഴിഞ്ഞ 2 മാസമായി ഈ ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടി ഹൈക്കമാൻഡ് ഗുലാം നബി ആസാദിനെ തഴഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്തുപോകുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗമില്ലായിരുന്നു.”– ആർഎസ് ചിബ് പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന് നിർണ്ണായക നേതൃത്വം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick