Categories
kerala

വാട്‌സ് ആപില്‍ ഇനി കൂടുതല്‍ സ്വകാര്യത…ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാം, ആരുമറിയാതെ എക്‌സറ്റടിക്കാം

ഉപയോഗിക്കുന്നയാളിന്റെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്ന മൂന്ന് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വാട്‌സ് ആപ് ഒരുങ്ങുന്നു. ഗ്രൂപ്പിലെ ആരുമറിയാതെ എക്‌സറ്റാകാന്‍ പറ്റും എന്നതാണ് ഒന്ന്. ആരുടെയും ശ്രദ്ധയില്‍ പെടാതെ, നിങ്ങള്‍ക്ക് ആവശ്യമില്ലെന്നു തോന്നുന്ന ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റ് ആകാനാവും. മറ്റാര്‍ക്കും അതേപ്പറ്റി ഗ്രൂപ്പിലൂടെ അറിവ് ലഭിക്കില്ല എന്നതിനാല്‍ ആരെയും പിണക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യില്ല.

മറ്റൊന്ന് നിങ്ങള്‍ ഓണ്‍ലൈനിലാണോ എന്ന കാര്യം മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കാത്ത രീതിയില്‍ വാട്‌സ് ആപ് ഉപയോഗിക്കാമമെന്നതാണ്. വാട്‌സ് ആപ് നോക്കിയാല്‍ ഇപ്പോള്‍ നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്ന് അറിയാനാവും. ഇനി അത് തിരിച്ചറിയാനാവില്ല. ഇതും സ്വകാര്യത സംരക്ഷിക്കാനുള്ള പുതിയ സംവിധാനമാണ്. അതുപോലെ ഒരിക്കല്‍ വായിച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും കൊണ്ടുവരുന്നുണ്ട്.

thepoliticaleditor
Spread the love
English Summary: new features in watsapp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick