Categories
latest news

ബിഹാറില്‍ വീണ്ടും പഴയ മഹാഖഡ്‌ബന്ധന്‍..ഉത്തരേന്ത്യയില്‍ ചലനമുണ്ടാക്കുമോ…കോണ്‍ഗ്രസിന്‌ മൂന്ന്‌ കാബിനറ്റ്‌ മന്ത്രിമാരും സ്‌പീക്കറും?

ബിഹാറില്‍ ബി.ജെ.പി.ക്ക്‌ കിട്ടിയത്‌ വലിയ ആഘാതമാണ്‌. അധികാര ദല്ലാളുകളെ ഉപയോഗിച്ച്‌ ഭരണം അട്ടിമറിക്കുന്ന തന്ത്രങ്ങളുടെ ആശാന്‍മാരായ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്‌ കനത്ത അടിയാണ്‌ നിതീഷ്‌ നല്‍കിയത്‌ എന്ന്‌ വിലയിരുത്തപ്പെടുന്നു. പഴയ മഹാഖഡ്‌ബന്ധന്‍ എന്ന ഏഴ്‌ പാര്‍ടികളുടെ മഹാസഖ്യത്തിന്റെ തിരിച്ചു വരവാണ്‌ ബിഹാറില്‍ സാക്ഷ്യം വഹിക്കുന്നത്‌. ബിഹാറില്‍ ബി.ജെ.പി.യുടെ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്‌ ആര്‍.ജെ.ഡി. നിയമസഭാകക്ഷി നേതാവ്‌ തേജസ്വി യാദവ്‌ പ്രഖ്യാപിച്ചത്‌ പൊതുവെ പ്രതിപക്ഷത്തിന്റെ ഉത്തേരന്ത്യന്‍ ഉണര്‍വ്വിന്‌ ആക്കം കൂട്ടുമെന്നും കണക്കാക്കപ്പെടുന്നുണ്ട്‌. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ആര്‍.ജെ.ഡി.ക്ക്‌ ബിഹാറില്‍ ഭരണം കിട്ടാതെ പോയതിന്റെ ക്ഷീണം തീര്‍ക്കാനും ദേശീയ രാഷ്ട്രീയത്തില്‍ കാലൂന്നാനും ഇനി ആര്‍.ജെ.ഡി.ക്ക്‌ കഴിയും. പ്രാദേശിക രാഷ്ട്രീയത്തിന്‌ അന്ത്യമായി എന്ന്‌ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞതിനു തൊട്ടു പിന്നാലെ ബിഹാറില്‍ കിട്ടിയ തിരിച്ചടി വരും ദിവസങ്ങളില്‍ പ്രധാന ചര്‍ച്ചയായി മാറും.

കോണ്‍ഗ്രസിന്‌ ഉറപ്പായും മൂന്ന്‌ കാബിനറ്റ്‌ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ്‌ പുറത്തുവരുന്ന സൂചന. ചിലപ്പോള്‍ സ്‌പീക്കര്‍ പദവിയും മൂന്ന്‌ മന്ത്രിസ്ഥാനവും അല്ലെങ്കില്‍ നാല്‌ കാബിനറ്റ്‌ മന്ത്രിമാര്‍ എന്നതാണ്‌ ഫോര്‍മുല.

thepoliticaleditor
Spread the love
English Summary: maha khadbandhan again in bihar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick