Categories
kerala

ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാർ അറസ്റ്റിൽ. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു.

ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗൺസിലർ ഒളിവിൽ പോയിരുന്നു. ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. ജൂലൈ 15ന് ജോലി സ്ഥലത്തുവച്ചു പീഡിപ്പിച്ചെന്നാണ് സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനും യുവതി നൽകിയ പരാതി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick