Categories
kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . മുഖ്യപ്രതികളായ അഞ്ച് പേരുടേയും വീട്ടില്‍ ഒരേ സമയത്താണ് തെരച്ചില്‍ നടത്തുന്നത്.

കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതികളുടെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നത്. മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപ്രതികളില്‍ നാലുപേരും ഇപ്പോള്‍ ജാമ്യത്തിലിറങ്ങി . അറസ്റ്റിലായ 10 ഭരണസമിതിയംഗങ്ങളും പുറത്തിറങ്ങി. ഇവരുടെ ആരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ മറ്റോ ചെയ്തിട്ടില്ല.
കരുവന്നൂരില്‍ 219.34 കോടിയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്ക് ജീവനക്കാരനായ കിരണ്‍ സി- ക്ലാസ് അംഗത്വമെടുത്ത് 52 ആളുകളുടെപേരില്‍ 36.33 കോടി വായ്പയെടുത്തു. ബാങ്ക് അക്കൗണ്ടന്റായ സി.കെ. ജില്‍സിന് ബാങ്കില്‍ മൂന്ന് സി- ക്ലാസ് അംഗത്വമെടുത്ത് 5.49 കോടിയും റബ്കോ ഏജന്‍സിയുടെ കമ്മിഷന്‍ ഏജന്റായിരുന്ന ബിജോയി 35.09 കോടിയും തട്ടിയെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.

thepoliticaleditor
Spread the love
English Summary: enforcement directorate raid in karuvannur bank scam accused

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick