Categories
kerala

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പരിശോധന നടത്തിയിരുന്നു.നിലവിൽ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എൽദോസ് കൺവീനറായാണ് ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. തുടർനടപടികൾ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക.

thepoliticaleditor

രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും എസ്എഫ്ഐയെ തള്ളിപ്പറഞ്ഞിരുന്നു. സംഭവത്തിൽ കർശനമായ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടുകൊണ്ട് നടപടി ഉണ്ടായിരിക്കുന്നത്.

എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Spread the love
English Summary: SFI wayanad District committee dismissed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick