രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം…

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് തകർത്ത കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിര...

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പരിശോധന നടത്തിയിരുന്നു.നിലവിൽ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എൽദ...

വാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് : ഡിസിസി ഓഫീസിന് സംരക്ഷണത്തിനെത്തിയ പോലീസുകാരെ പ്രവർത്തകർ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചത് സംബന്ധിച്ചവാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓഫീസ് ആക്രമണത്തിന് ശേഷം വന്ന എം.പി ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ക്ഷുഭിതനാക്കിയത്. ഇക്കണക്കി...

എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷകരമാകും, എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി : സിപിഐ

എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ ഇടത് മുന്നണിക്ക് ദോഷകരമാകുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംഭവം അപലപനീയമാണ് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഗവൺമെന്റിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകൾ ആ നിലയിൽ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല...

കേസിൽ ഉൾപ്പെട്ടത് സ്റ്റാഫംഗമല്ലെന്ന് വീണ ജോർജ് ; ആരോഗ്യ മന്ത്രിയെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകർത്ത കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്...

എസ്.എഫ്.ഐ നേതാക്കളെ എ.കെ. ജി സെന്ററിലേക്ക് വിളിച്ചു വരുത്തി…

രാഹുൽഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ വിശദീകരണം തേടാൻ എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിലേക്കു വിളിച്ചു വരുത്തി. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ വിളിച്ചു വരുത്തിയത്. ഇരുവരിൽനിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടി. നേതൃത്വത്തിന്റെ അറിവോടെയായിരുന്നില...

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം, പലയിടത്തും സംഘർഷം

ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് എഫ് ഐ അടിച്ച് ത‍കർത്തതിനെതിരെ സംസ്ഥാന വ്യാപകമായി അതിശക്ത പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവ‍ർത്തകർ രംഗത്ത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം അരങ്ങേറുകയാണ്. തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ...

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം: മുഖ്യമന്ത്രി അപലപിച്ചു, 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ കല്പറ്റയിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ച സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി,അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ...

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിന് നേരെ എസ്എഫ്ഐ അക്രമം : ഫർണിച്ചറുകളടക്കം അടിച്ചുതകർത്തു

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ കല്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ഫർണ്ണിച്ചറുകളും കസേരകളും തല്ലിത്തകർത്തു.എംപി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റ...

നാൽപതോളം ക്രിമിനൽ കേസുകൾ : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി റിമാൻഡിൽ

വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോ റിമാൻഡിൽ. മൂന്നു മാസം മുൻപ് ഹൈക്കോടതി അർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നും പൊലീസ് അറസ്റ്റു ചെയ്യാത്തത് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാൻ നൽകിയ പരാതിക്ക്‌ പിന്നാലെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്...