Categories
latest news

രാജി പിന്‍വലിച്ചതിനു പിറകെ സിദ്ദു വീണ്ടും… മുഖ്യമന്ത്രി ചന്നിക്കെതിരെ വന്‍ ആക്രമണം

പഞ്ചാബ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ഹൈക്കമാന്‍ഡ്‌ ഇടപെട്ട്‌ പിന്‍വലിച്ചതിനു തൊട്ടു പിന്നാലെ മുഖ്യമന്ത്രി ചരണ്‍ജിത്‌ സിങ്‌ ചന്നിക്കെതിരെ നേരിട്ടുള്ള ആക്രമണവുമായി വീണ്ടും നവജോത്‌ സിങ്‌ സിദ്ദു. പത്രസമ്മേളനം വിളിച്ചാണ്‌ പരസ്യമായി സിദ്ദു വിമര്‍ശനം ഉയര്‍ത്തിയത്‌. പാര്‍ടി പ്രസിഡണ്ട്‌ പാര്‍ടിയുടെ മുഖ്യമന്ത്രിയെ ഇത്ര പരസ്യമായി വിമര്‍ശിക്കുന്നത്‌ ദേശീയ നേതൃത്വത്തിന്‌ വീണ്ടും നിരന്തര തലവേദനയായി മാറുകയാണ്‌. 90 ദിവസത്തെ സര്‍ക്കാരാണിതെന്ന്‌ പരിഹസിച്ച സിദ്ദു ഇപ്പോള്‍ കഴിഞ്ഞ 50 ദിവസം എന്താണ്‌ ചന്നി സര്‍ക്കാര്‍ ചെയ്‌തത്‌ എന്ന്‌ വിമര്‍ശിച്ചു. മയക്കുമരുന്നു കേസുകളില്‍ നടപടിയെടുത്തില്ല എന്ന്‌ ആരോപിച്ച സിദ്ദു ഡി.ജി.പി.യെയും അഡ്വക്കറ്റ്‌ ജനറലിനെയും മാറ്റുന്നതു വരെ താന്‍ കോണ്‍ഗ്രസ്‌ഭവനിലെ ഓഫീസിലേക്ക്‌ പോകില്ലെന്നും പ്രഖ്യാപിച്ചു. ചന്നി മുഖ്യമന്ത്രിയായ ഉടനെ സിദ്ദു ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാററണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ചന്നി അതിന്‌ തയ്യാറായില്ല. ഇതുള്‍പ്പെടെയുള്ള ഭിന്നത മൂലമാണ്‌ സിദ്ദു പാര്‍ടി അധ്യക്ഷപദവി രാജി വെച്ചത്‌. എന്നാല്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദത്തിന്‌ ഹൈക്കമാന്‍ഡ്‌ വഴങ്ങിയില്ല. പകരം സമവായത്തിന്റെ വഴി തേടാന്‍ ഉപദേശിക്കുകയായിരുന്നു. ഹൈക്കമാന്‍ഡ്‌ തനിക്ക്‌ തീര്‍ത്തും അനുകൂലമല്ല എന്ന്‌ തിരിച്ചറിഞ്ഞതോടെയാണ്‌ സിദ്ദു രാജി പിന്‍വലിച്ചത്‌. എങ്കിലും താന്‍ പിന്‍മാറില്ല എന്നതിന്റെ സൂചനയാണ്‌ സിദ്ദുവിന്റെ ഇന്നലത്തെ വാര്‍ത്താസമ്മേളനം.

Spread the love
English Summary: navjyoth siddu openly criticised chief minister channi again

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick