Categories
latest news

ആര്യന്റെ ചാറ്റ്‌…നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ, ഷാരൂഖിന്റെ വീട്ടിലും അന്വേഷണ സംഘം

ക്രൂയീസ്‌ ലഹരി പാര്‍ടി കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ മൊബൈലില്‍ നടി അനന്യ പാണ്ഡെയുമായുള്ള ചില ദുരൂഹ ചാറ്റുകള്‍ ഉണ്ടെന്ന്‌ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ നിരത്തിയ വാദങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു ഈ വാട്‌സ്‌ആപ്‌ ചാറ്റുകളുടെ കാര്യം. കൂടുതല്‍ അന്വേഷണം വേണമെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം. ആര്യന്‌ കോടതി ജാമ്യം നല്‍കിയുമില്ല.
ഇന്ന്‌ അനന്യ പാണ്ഡെയുടെ നേരേക്ക്‌ അന്വേഷണം നീളുന്നതിന്‌ കാരണം ഇതാണ്‌. അനന്യയെ ചോദ്യം ചെയ്യാന്‍ ്‌ എന്‍.സി.ബി. സംഘം അവരുടെ വീട്ടില്‍ എത്തുകയും അനന്യയുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തു.

മാത്രമല്ല, ആര്യന്റെ വീട്ടിലും ഒരു സംഘം എത്തി. ചില കടലാസുപണികള്‍ക്കായാണ്‌ എത്തിയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആകെയുള്ള പ്രതികരണം. ഷാരൂഖ്‌ ഇന്ന്‌ രാവിലെയാണ്‌ ജയിലിലെത്തി മകനെ കണ്ട്‌ സംസാരിച്ചത്‌. അതിനു പിന്നാലെയാണ്‌ അന്വേഷണസംഘം വീട്ടിലെത്തിയതും. ജയിലില്‍ ഒരു കണ്ണാടിപ്പാളിക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന്‌ ഇന്റര്‍കോം വഴിയായിരുന്നു ഷാരൂഖ്‌ ആര്യനോട്‌ സംസാരിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

thepoliticaleditor

ബോളിവുഡ്‌ നടന്‍ ചങ്കി പാണ്ഡേയുടെ മകളാണ്‌ അനന്യ. അവരുടെ ആദ്യ സിനിമ 2019-ല്‍ ഇറങ്ങിയ സ്റ്റുഡന്റ്‌ ഓഫ്‌ ദി ഇയര്‍ റ്റു എന്നതായിരുന്നു.

Spread the love
English Summary: ncb questioning actress ananya pande in cuise rave party case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick