Categories
kerala

സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന്, ഇതോടെ ഇടതു സംഘം റെഡി…കോണ്‍ഗ്രസ് പാതി വഴിയില്‍

കേരളം ഉറ്റു നോക്കുന്ന രണ്ടു മൂന്നു മണ്ഡലങ്ങള്‍ ഉണ്ട്-തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് എന്നിവയാണവ

Spread the love

കേരളത്തില്‍ ഏതു കാലത്തും തിരഞ്ഞെടുപ്പില്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ എത്രയോ കാതം മുന്നിലായിരിക്കും ഇടതു മുന്നണി- ഇത്തവണയും പതിവ് തെറ്റില്ല. ഇന്ന് സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയും പുറത്തിറക്കുന്നതോടെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമാകും.

എന്നാല്‍ കോണ്‍ഗ്രസ് അതിന്റെ പട്ടിക ഇനിയും അന്തിമമാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ സമരാഗ്നി യാത്രയ്ക്കിടയില്‍ വീണുകിട്ടുന്ന ഒരു ഒഴിവു ദിനത്തിലായിരിക്കും സ്ഥാനാര്‍ഥിപ്പട്ടിക അന്തിമരൂപം നല്‍കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കല്‍ എന്നാണ് അറിയുന്നത്.

thepoliticaleditor

കേരളം ഉറ്റു നോക്കുന്ന രണ്ടു മൂന്നു മണ്ഡലങ്ങള്‍ ഉണ്ട്-തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് എന്നിവയാണവ. ഈ മൂന്നിടത്തും രാജ്യമാകെ ശ്രദ്ധിക്കുന്ന പോരാട്ടം ആയിരിക്കും എന്നതില്‍ സംശയം ഇല്ല.

തിരുവനന്തപുരത്ത് ശശി തരൂര്‍ ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥി അഭ്യൂഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുണ്ട്.
തൃശ്ശൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി വരുമെന്ന ധാരണയാണ് എല്ലാവര്‍ക്കും. വയനാട് ശ്രദ്ധേയമാകുന്നത് അവിടെ ഇത്തവണ രാഹുല്‍ മല്‍സരിക്കുമോ എന്ന കാര്യം കൊണ്ടാണ്.

ഇടതു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇന്ത്യാസഖ്യത്തെ ബലപ്പെടുത്താനായി ഇത്തവണ രാഹുല്‍ കര്‍ണാടകത്തിലേക്കോ തെലങ്കാനയിലേക്കോ മാറുമെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick