Categories
kerala

ബിനീഷ്‌ കോടിയേരിക്ക്‌ ജാമ്യം ലഭിച്ചു

ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചതെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍

Spread the love

കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ബംഗലുരുവില്‍ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ബിനീഷ്‌ കോടിയേരിക്ക്‌ ഇന്ന്‌ ജാമ്യം ലഭിച്ചു. ജയില്‍ വാസം ഒരു വര്‍ഷം തികയുന്ന ദിവസം തന്നെയാണ്‌ ജാമ്യം കിട്ടിയത്‌. ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചതെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാര്‍ച്ചിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. ഏഴ് മാസത്തോളമാണ് ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നത്. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്‌ എന്നത്‌ പരിഗണിച്ചാണ്‌ ജാമ്യം അനുവദിച്ചതെന്നാണ്‌ പറയുന്നത്‌.

ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുവര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു.

thepoliticaleditor
Spread the love
English Summary: bail granted to bineesh kodiyeri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick