ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ഇടക്കാല ജാമ്യം തേടി ഡെൽഹി റൂസ് അവന്യൂ കോടതിയെ സമീപിച്ചു.
വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരിക്കും സിസോദിയയുടെ വാദം. എന്നാല്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് നേരത്തെയും ഇ.ഡി. കോടതിയില്‍ വാദിച്ചിരുന്നത്.
2023 മാർച്ച് 9-നാണ് എക്സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് . അതിനു മുൻപ് ഫെബ്രുവരി 26 ന് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 28-ന് സിസോദിയ ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.