Categories
latest news

അമേരിക്കയിലെ മൊണ്ടാനയിൽ ട്രെയിൻ പാളം തെറ്റി; 3 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

അമേരിക്കയിലെ മൊണ്ടാനയിൽ ശനിയാഴ്ച ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽ 147 യാത്രക്കാരും 13 ജീവനക്കാരും ഉണ്ടായിരുന്നു. എമ്പയർ ബിൽഡർ ട്രെയിൻ വൈകുന്നേരം 4 മണിയോടെ ആണ് പാളം തെറ്റിയത്. അഞ്ച്‌ ബോഗികളാണ്‌ പാളം തെറ്റിയത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

ഹെലേനയിൽ നിന്ന് 241 കിലോമീറ്റർ വടക്ക്, കാനഡയുടെ അതിർത്തിയിൽ നിന്ന് 48 കിലോമീറ്റർ ദൂരത്തിൽ ആയിരുന്നു അപകടം നടന്നത്.

thepoliticaleditor
Spread the love
English Summary: train derailed in us and three persons died

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick