Categories
kerala

ബക്രീദിന്‌ മൂന്നു ദിനം ഇളവ്‌: അനുചിതവും തെറ്റും എന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം, ഇളവ്‌ പിന്‍വലിക്കണം

ഉത്തര്‍പ്രദേശിലുള്‍പ്പെടെ മതാഘോഷങ്ങള്‍ക്ക്‌ ഇളവു നല്‍കാതെ കൊവിഡ്‌ നിയന്ത്രണം കടുപ്പിക്കുന്ന ഘടത്തില്‍ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കൊവിഡ്‌ ഉള്ള കേരളത്തില്‍ മൂന്നു ദിവസം ബക്രീദിന്‌ ഇളവ്‌ നല്‍കിയത്‌ അനാവശ്യവും അനിചിതവും ആണെന്ന്‌ ഐ.എം.എ. അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ കന്‍വാര്‍ യാത്ര പോലുള്ളവ നിരോധിക്കുമ്പോള്‍ കേരളത്തില്‍ മതാനുഷ്‌ഠാന, ആഘോഷങ്ങള്‍ക്ക്‌ ഇളവുകള്‍ നല്‍കുന്നതാണ്‌ വിമര്‍ശന വിധേയമായിരിക്കുന്നത്‌.
ഇളവുകള്‍ നല്‍കിയ ഉത്തരവ്‌ പിന്‍വലിക്കണമെന്നും സംഘടന പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നേരത്തെ പ്രതിപക്ഷവും പെരുന്നാളിന്‌ ഇളവു നല്‍കാനുള്ള തീരുമാനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ മനു അഭിഷേക്‌ സിങ്‌ വിയും കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സാമൂഹിക മാധ്യമത്തില്‍ പ്രതികരിക്കുകയുണ്ടായി.

Spread the love
English Summary: relaxations tomuch says indian medical associaton

One reply on “ബക്രീദിന്‌ മൂന്നു ദിനം ഇളവ്‌: അനുചിതവും തെറ്റും എന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം, ഇളവ്‌ പിന്‍വലിക്കണം”

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick