Categories
latest news

ഇന്ത്യന്‍ ഗോത്രവര്‍ഗ മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്, സഹകരണ നീതി, ആദിവാസി ഗോത്ര വര്‍ഗങ്ങളെ സ്വാധീനിക്കാന്‍ പദ്ധതികള്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രത്യേകതകള്‍. ഗോത്രവര്‍ഗങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള പ്രത്യേക ഊന്നല്‍ പ്രകടനപത്രികയിലുണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ട് പോകുമെന്ന് ബിജെപിയുടെ സങ്കൽപ് പത്രയിൽ പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു. രാജ്യതാൽപ്പര്യത്തിന് യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന് ബിജെപി കരുതുന്നു– പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 4 ന് ഫലം വന്നതിന് ശേഷം ബിജെപി സങ്കൽപ് പത്രയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയും ചെയ്തു.

thepoliticaleditor


‘സഹകാരിതാ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാടോടെ ബിജെപി ‘രാഷ്ട്രീയ സഹകരണ നീതി’ അവതരിപ്പിക്കുമെന്ന് ‘സങ്കൽപ് പത്ര’ പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ രാജ്യത്തെ 10 കോടി കർഷകർക്ക് വരും കാലത്തും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം 2025-ൽ ദേശീയ തലത്തിൽ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇന്ന് പ്രഖ്യാപിച്ചു. ഗോത്രവർഗ വിഭാഗങ്ങളുടെ വികസനത്തിലേക്കുള്ള ചുവടുവെയ്‌പ്പിൽ, ഗോത്രവർഗ പൈതൃകത്തെക്കുറിച്ചുള്ള ഗവേഷണത്തെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുമെന്നും ‘ഡിജിറ്റൽ ജൻജാതിയ കലാ അക്കാദമി’ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

75 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളെയും ആയുഷ്മാൻ ഭാരത് യോജനയുടെ പരിധിയിൽ കൊണ്ടുവരുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നു.

കോടിക്കണക്കിന് കുടുംബങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമായി കുറയ്ക്കുന്നതിനും വൈദ്യുതിയിൽ നിന്ന് വരുമാനം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുമെന്ന് ‘സങ്കൽപ് പത്ര’യിൽ വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കിയായിരിക്കും ഇത്.

രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും വന്ദേ ഭാരത് ട്രെയിനുകൾ വ്യാപിപ്പിക്കും. മൂന്ന് ഭാഗങ്ങളിലായി മൂന്നു ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കും. വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് ചെയർകാർ, വന്ദേ ഭാരത് മെട്രോ എന്നിങ്ങനെ രാജ്യത്ത് ഓടുമെന്ന് വന്ദേ ഭാരതിൻ്റെ 3 മോഡലുകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിനിൻ്റെ ജോലി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏതാണ്ട് പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിൽ ഒരു ബുള്ളറ്റ് ട്രെയിൻ, ദക്ഷിണേന്ത്യയിൽ ഒന്ന്, കിഴക്കൻ ഇന്ത്യയിൽ ഒരു ബുള്ളറ്റ് ട്രെയിൻ എന്നിവ ഓടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനുള്ള സർവേ നടപടികളും ഉടൻ ആരംഭിക്കും.

ട്രാൻസ്‌ജെൻഡർ സമൂഹത്തെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരും. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് പദ്ധതിയുടെ മുദ്ര യോജന പദ്ധതിയുടെ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തും. പുതിയ വ്യാവസായിക യുഗത്തിന് യോജിച്ച സാഹചര്യം കെട്ടിപ്പടുക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick