തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന് പല ബിജെപി നേതാക്കളും നടത്തിയ പ്രസ്താവനകള്‍ ഒന്നു പോലും നിഷേധിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഭരണഘടനയുടെ ശില്‍പിയായ അംബേദ്കറെ ബഹുമാനിക്കാന്‍ താന്‍ മറന്നില്ലെന്ന് അവകാശപ്പെടാന്‍ അദ്ദേഹത്തിന് മടിയില്ല. മധ്യപ്രദേശിലെ റാലിയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം വിചിത്രമായി.
ബാബാസാഹേബ് അംബേദ്കറുടെ പേരിലാണ് ഞങ്ങൾ ഭീം യുപിഐ എന്ന് പേരിട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി മധ്യപ്രദേശില്‍ പറഞ്ഞു.
ഹൊഷങ്കാബാദിലെ പൊതു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ ശിൽപി ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനം അനുസ്മരിച്ചു. ബാബാസാഹെബ് അംബേദ്കറുടെ ജന്മസ്ഥലമായ മോവിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബാബാസാഹെബിൻ്റെ പൈതൃകത്തെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു, പ്രത്യേകിച്ചും കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം നേരിട്ട അവഗണനയിൽ നിന്ന് വ്യത്യസ്തമായി, ബാബാസാഹെബ് അംബേദ്കറിനുള്ള ആദരസൂചകമായി ഭീം യുപിഐ എന്ന പേരിട്ടതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് അംബേദ്‌കർ നൽകിയ സംഭാവനകളെ സർക്കാർ അംഗീകരിക്കുന്നതിന്റെ ഭാഗമാണത്രെ ഈ നാമകരണം. “നിങ്ങൾ ഡിജിറ്റൽ പേയ്‌മെൻ്റുകൾക്കായി ഉപയോഗിക്കുന്ന BHIM UPI ഇല്ലേ, അതിന് ഞങ്ങൾ ബാബാസാഹേബ് അംബേദ്കറിൻ്റെ പേരിട്ടിരിക്കുന്നു” –മോദി പറഞ്ഞു.
ഭരണഘടനയെ തുടര്‍ച്ചയായി അവഹേളിക്കും വിധം ഒടുവില്‍ പൗരത്വനിയമ ഭേദഗതി പാസ്സാക്കിയതുള്‍പ്പെടെയുള്ള ചരിത്രം മുന്നിലുള്ളപ്പോഴാണ് അംബേദ്കര്‍ സ്‌നേഹം പ്രധാനമന്ത്രിക്ക് ഉള്‍വിളിയായത് എന്നതാണ് രസകരം. അംബേദ്കറെ ബഹുമാനിക്കേണ്ടത് യു.പി.ഐ. പോര്‍ട്ടലിന് പേരിട്ടാണെന്ന അറിവും മോദി പുറത്തു വിട്ടും. മധ്യപ്രദേശിലെ പിന്നാക്കജാതിക്കാരെ ആകര്‍ഷിക്കാനുള്ള വൃഥാ വ്യായാമം എന്നാണ് ഈ പരാമര്‍ശം വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്.