Categories
latest news

പെഗാസസ്‌ സോഫ്‌റ്റ്‌ വെയര്‍ എങ്ങിനെ, എന്തൊക്കെ ചോര്‍ത്തും…അറിയണം

ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ 300 പേര്‍…40 മാധ്യമപ്രവര്‍ത്തകര്‍…

Spread the love

ഇന്ത്യയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിരല്‍ ചൂണ്ടുന്നത്‌ കേന്ദ്രസര്‍ക്കാരിനു നേരെയാണ്‌. ഇസ്രയേലി ചാര സോഫ്‌റ്റ്‌ വെയര്‍ പെഗാസസ്‌ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിനല്ലാതെ നടത്താനാവില്ലെന്നതാണ്‌ ഇപ്പോള്‍ വെളിപ്പെടുന്നത്‌. പെഗാസസ്‌ സോഫ്‌്‌റ്റ്‌ വെയര്‍ നിര്‍മ്മിക്കുന്ന എന്‍.എസ്‌.ഒ. ഗ്രൂപ്പ്‌ അത്‌ വില്‍ക്കുന്നത്‌ സര്‍ക്കാരുകള്‍ക്ക്‌ മാത്രമാണ്‌. പെഗാസസ്‌ വഴി ഫോണ്‍ വിളി മാത്രമല്ല, ക്യമാറ, മൈക്ക്‌, ഫോണില്‍ സൂക്ഷിച്ച രേഖകള്‍ എന്നിങ്ങനെ സകലതും ചോര്‍ത്താന്‍ കഴിയും.

2019-ലും ഉയര്‍ന്നു വന്ന പെഗാസസ്‌ വഴിയുള്ള ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ പ്രതി ബി.ജെ.പി. സര്‍ക്കാര്‍ ആയിരുന്നു.

വാഷിങ്‌ടണ്‍ പോസ്‌റ്റ്‌, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരമനുസരിച്ച്‌ മൂന്ന്‌ താക്കോല്‍ സ്ഥാനത്തിരിക്കുന്ന നേതാക്കളുടെ ഫോണ്‍ നീരീക്ഷിക്കുന്നുണ്ട്‌. ഇവര്‍ രണ്ട്‌ മന്ത്രിമാരും ഒരു ജഡ്‌ജിയുമാണ്‌. ഇന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യം ദ്‌ വയര്‍ പുറത്തു വിട്ട വിവരമനുസരിച്ച്‌ 40 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിളികള്‍ നിരീക്ഷിക്കുന്നുണ്ട്‌.

16 മാധ്യമങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു

ദ്‌ വയര്‍ പുറത്തു വിട്ട വിവരമനുസരിച്ച്‌ പെഗാസസ്‌ രാജ്യത്തെ 40 മാധ്യമപ്രവര്‍ത്തകരുടെയും 16 മാധ്യമസ്ഥാപനങ്ങളുടെയും വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്‌. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌, ഹിന്ദുസ്ഥാന്‍ ടൈംസ്‌, ന്യൂസ്‌ 18, ഇന്‍ഡ്യ ടുഡേ, ദ്‌ ഹിന്ദു, ദ്‌ വയര്‍, പയനിയര്‍ തുടങ്ങിയവ അതിലുള്‍പ്പെടുന്നു. മലായാളികളായ മൂന്ന്‌ മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്‌. ജെ.ഗോപീകൃഷ്‌ണന്‍(പയനീയര്‍), സന്ദീപ്‌ ഉണ്ണിത്താന്‍(ഇന്ത്യ ടുഡേ), എം.കെ.വേണു(ദ്‌ വയര്‍) എന്നിവരാണ്‌ മലയാളികളായ ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍. ദ്‌ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ നാല്‌ പേരെ നിരീക്ഷിക്കുന്നുണ്ട്‌. ഇതില്‍ അതിന്റെ മേധാവിയായ സിദ്ധാര്‍ഥ്‌ വരദരാജന്‍ കൂടി ഉള്‍പ്പെടുന്നു. അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷായുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി ആഴത്തില്‍ അന്വേഷിച്ച ദ്‌ വയറിലെ രോഹിണി സിങ്‌ നിരീക്ഷണ വലയില്‍ ഉണ്ട്‌.

പെഗാസസ്‌ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുക

ചോര്‍ത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഫോണിലേക്ക്‌ പെഗാസസിലൂടെ ഒരു ലിങ്ക്‌ അയക്കപ്പെടും. ഇത്‌ എസ്‌.എം.എസ്‌.ആയോ വാട്‌സ്‌ആപ്‌ മെസേജ്‌ ആയോ ഐ-മെസ്സേജ്‌ (ഐ-ഫോണിലേക്ക്‌) ആയോ എത്താം. ഈ ലിങ്കില്‍ അറിയാതെയെങ്കില്‍ പോലും ഒറ്റത്തവണ ക്ലിക്ക്‌ ചെയ്‌താല്‍ മാത്രം മതി ചോര്‍ത്തല്‍ തുടങ്ങുകയായി. ഒരിക്കള്‍ ആക്ടിവേറ്റ്‌ ആയാല്‍ ഈ സോഫ്‌റ്റ്‌ വെയര്‍ ലക്ഷ്യമിട്ടയാളിന്റെ ഫോണിലെ ഇ-മെയില്‍, വാട്‌സ്‌ ആപ്‌ സന്ദേശങ്ങള്‍, കോണ്‍ടാക്ട്‌ നമ്പറുകള്‍, ജിപിഎസ്‌ ഡാറ്റ്‌, ഫോട്ടോകള്‍, വീഡിയോകള്‍, കലണ്ടര്‍ ഇവയെല്ലാം ചോര്‍ത്തിയെടുക്കും.

Spread the love
English Summary: how is pegasus software working

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick